ഷോൺ ജോർജ്

 
Kerala

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; കേന്ദ്ര ഏജൻസികളെ സമീപിച്ച് ഷോൺ ജോർജ്

എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്

Aswin AM

കോട്ടയം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്‍റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളെ സമീപിച്ച് ബിജെപി ഉപാധ‍്യക്ഷൻ ഷോൺ ജോർജ്.

എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകൾ, ജിഎസ്ടി രജിസ്ട്രേഷൻ തട്ടിപ്പ് എന്നിവ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ‍്യം.

തട്ടിപ്പുകളുടെ തെളിവുകൾ അടക്കമാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്. റിപ്പോർട്ടർ ടിവി വലിയ തട്ടിപ്പ് നടത്തിയെന്നാണ് ഷോൺ ജോർജ് പറയുന്നത്. വിഷയം അന്വേഷിക്കാൻ‌ സർക്കാർ പ്രത‍്യേക അന്വേഷണ സംഘം രൂപീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ‍്യക്തമാക്കി.

റിപ്പോർട്ടർ ടിവി രൂപീകരിച്ചത് തന്നെ തട്ടിപ്പ് നടത്താൻ വേണ്ടിയാണെന്നാണ് ഷോൺ ജോർജിന്‍റെ വാദം. പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാകരുതെ പ്രത‍്യേക അന്വേഷണ സംഘമെന്നു പറഞ്ഞ ഷോൺ വലിയ തോതിൽ‌ ജിഎസ്ടി തട്ടിപ്പ് നടന്നുവെന്ന് കൂട്ടിച്ചേർത്തു.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു