മാരാർജി ഭവന് നേരേ ബിയർ‌കുപ്പിയെറിഞ്ഞ സംഭവം; 2 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

 

file image

Kerala

മാരാർജി ഭവന് നേരേ ബിയർ‌കുപ്പിയെറിഞ്ഞ സംഭവം; 2 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പ്രാദേശിക കോൺഗ്രസ് പ്രവനർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരാണ് അറസ്റ്റിലായത്

Namitha Mohanan

തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരേ ബിയർ‌കുപ്പിയെറിഞ്ഞെന്ന കേസിൽ 2 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. പ്രാദേശിക കോൺഗ്രസ് പ്രവനർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

തലസ്ഥാനത്ത് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതോടെയായിരുന്നു രാഷ്ട്രീയ സംഘർഷത്തിന് തുടക്കം കുറിച്ചത്.

ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഈ കേസിൽ ഏതാനും ബിജെപി പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രാത്രി വൈകി ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.