നന്ദന

 
Kerala

ബോഡി ഷെയിം ചെയ്തു, വിവാഹത്തിൽ നിന്ന് പിന്മാറി; നന്ദനയുടെ മരണത്തിന് കാരണം പ്രതിശ്രുത വരനെന്ന് വീട്ടുകാർ

കൊണ്ടോട്ടി സ്വദേശി അഭിനവുമായാണ് നന്ദനയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നത്.

MV Desk

കോഴിക്കോട്: താമരശ്ശേരിയിൽ 22കാരി ജീവനൊടുക്കിയത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനാലാണെന്ന ആരോപണവുമായി വീട്ടുകാർ. പ്രദീപ് കുമാറിന്‍റെ ബിന്ദുവിന്‍റെയും മകൾ നന്ദനയാണ് ജൂൺ 8ന് ജീവനൊടുക്കിയത്. വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് നന്ദന ജീവനൊടുക്കിയത്. കൊണ്ടോട്ടി സ്വദേശി അഭിനവുമായാണ് നന്ദനയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അഭിനവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് നന്ദനയുടെ കുടുംബം ആരോപിക്കുന്നത്.

കോഴിക്കോട് മോളിൽ വച്ചാണ് ചൈനീസ് ഷെഫായ അഭിനവുമായി നന്ദന പരിചയപ്പെട്ടത്. അടുപ്പം പിന്നീട് പ്രണയമായി മാറി. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അഭിനവ് നന്ദനയെ അറിയിക്കുകയായിരുന്നു.

നന്ദനയെ ഇയാൾ ബോഡിഷെയിം ചെയ്യാറുണ്ടെന്നും രൂപത്തെയും പെരുമാറ്റത്തെയും കുറ്റപ്പെടുത്തി സംസാരിക്കാറുണ്ടെന്നും നന്ദനയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും