ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക ആരോപണത്തെ തുടർന്ന്

 
Kerala

യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു; ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക ആരോപണത്തെ തുടർന്നെന്ന് വിവരം

കൃഷ്ണമാചാരിക്കെതിരേ പരാതി ലഭിച്ചിരുന്നുവെന്ന് ബിനാലെ ചെയർമാൻ വി. വേണു ബോസ് സ്ഥിരീകരിച്ചു

Jisha P.O.

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി രാജിവച്ചതിന് പിന്നിലുള്ള കാരണങ്ങൾ പുറത്തുവന്നു. ലൈംഗികാരോപണത്തെ തുടർന്നാണ് കൃഷ്ണമാചാരി രാജിവച്ചതെന്നാണ് വിവരം. കൃഷ്ണമാചാരിക്കെതിരേ പരാതി ലഭിച്ചിരുന്നുവെന്ന് നിലവിലെ ബിനാലെ ചെയർമാൻ വി. വേണു ബോസ് സ്ഥിരീകരിച്ചു.

ജനുവരി 14നാണ് കൃഷ്ണമാചാരി രാജി സമർപ്പിച്ചത്. ബിനാലെ ഫൗണ്ടേഷനിലെ സഹപ്രവർത്തക ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് പുറത്തുപോയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 28ന് ബിനാലെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനായി യുവതിയെ കൃഷ്ണമാചാരി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ യുവതി കൃഷ്ണമാചാരി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കഷ്ടിച്ചാണ് യുവതി അവിടെനിന്ന് രക്ഷപ്പെട്ടത്.

തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും, കൃഷ്ണമാചാരി ബിനാലെയിലെ പദവി രാജിവെയ്ക്കുകയുമായിരുന്നു. എന്നാൽ തനിക്കെതിരേ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമപരമായി നേരിടുമെന്നും കൃഷ്ണമാചാരി വ്യക്തമാക്കി

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ