അഞ്ജലി

 
Kerala

കോട്ടയത്ത് സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ച് കയറി അപകടം; ചികിത്സയിലിരിക്കെ 19 കാരി മരിച്ചു

കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് പുലർച്ചെയോടെ മരണം

Namitha Mohanan

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടച്ചു കയറി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അഞ്ജലി അജയ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ മറ്റ് 4 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് പുലർച്ചെയോടെ മരണം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി. കോട്ടയത്ത് നിന്ന് ചങ്ങനാശേരിക്ക് പോവുകയായിരുന്ന തണ്ടപ്ര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.