ഫയല്‍ ചിത്രം

 
Kerala

കണ്ണൂരില്‍ ഉംറ തീര്‍ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു; ആളപായമില്ല

മാനന്തവാടിയില്‍നിന്ന് തീര്‍ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്

Sarath Nath MS

മട്ടന്നൂര്‍: ഉംറ തീര്‍ഥാടകരുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോയ ബസിനു തീപിടിച്ചു. ആളപായമില്ല. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ശിവപുരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

മാനന്തവാടിയില്‍നിന്ന് തീര്‍ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്. 42 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ശിവപുരം ടൗണില്‍ എത്തിയപ്പോള്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍ തന്നെ ബസിലെ യാത്രക്കാരെ പുറത്തിറക്കുകയു സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകള്‍ക്കും ഒരു സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മറ്റൊരു ബസില്‍ തീര്‍ഥാടകരെ വിമാനത്താവളത്തില്‍ എത്തിച്ചു.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു