Kerala

സംസ്ഥാനത്തെ 19 തദ്ദേശ വാർ‌ഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

9 ജില്ലകളിലായി 2 കോർപ്പറേഷൻ, 2 മുൻസിപ്പാലിറ്റികൾ, 15 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർ‌ഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്. 9 ജില്ലകളിലായി 2 കോർപ്പറേഷൻ, 2 മുൻസിപ്പാലിറ്റികൾ, 15 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കുക.

രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. ബുധനാഴ്ച രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും.

33,900 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക. ആകെ 38 പോളിങ്‌ ബൂത്തുകളാണുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും. രാവിലെ പോളിങ് കുറവാണെങ്കിലും വൈകിട്ടോടെ കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്താനായി എത്തുമെന്നാണ് കരുതുന്നത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്