നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

 
Kerala

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

2026ലെ കേരള അഭിഭാഷക ക്ഷേമനിധി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

Jisha P.O.

തിരുവനന്തപുരം: അടുത്ത 25 വർഷത്തെ കേരളത്തിന്‍റെ വികസന ദിശ നിർണയിക്കുന്ന നഗരനയത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ഈ കരട് നയം, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്‍റെ ഭാവി വികസനത്തിന് വ്യക്തമായ രൂപ രേഖ നൽകുന്നതാണ്. രണ്ടുവർഷത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം ഒരു സംസ്ഥാനം രൂപീകരിക്കുന്നത്.

2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി 2023 ഡിസംബറിൽ രൂപീകരിച്ച നഗരനയ കമ്മീഷൻ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് കൈമാറിയ ഈ റിപ്പോർട്ട് സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള സമ്മേളനത്തിൽ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ എന്നിവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് അന്തിമ നയം തയ്യാറാക്കിയിരിക്കുന്നത്. നഗരനയ കമ്മീഷന്‍റെ വിലയിരുത്തൽ പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറി. ഇത് കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നു.

അഭിഭാഷക ക്ഷേമനിധി ആക്‌ടിൽ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ചങ്ങനാശേരിയിൽ ഒരു അഡീഷണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. ടെക്നോ പാർക്കിന്‍റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെഎസ്പിഎസിഇല്ലിന് കൈമാറ്റം ചെയ്യുന്നതിന് അനുമതി നൽകി. ഹരിപ്പാട് നഗരസഭയിലെ ആധുനിക വാതക ശ്മശാന നിർമാണവുമായി ബന്ധപ്പെട്ട ടെണ്ടർ യോഗം അംഗീകരിച്ചു.

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു

ജഡേജയും ജയ്സ്വാളും അല്ല; പുതിയ ക‍്യാപ്റ്റനെ തെരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ടിവികെ റാലിക്കിടെ മഹാരാഷ്ട്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടവരോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 67കാരന് നഷ്ടമായത് 1.65 കോടി രൂപ