വി.ഡി. സതീശൻ

 
Kerala

മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി; വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രിമാർ

സർക്കാർ അധികാരമേറ്റെടുത്ത് 6 മാസം തികയുമ്പോഴാണ് ഈ പൊട്ടിത്തെറി

Namitha Mohanan

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ കോൺഗ്രസിൽ കഴിഞ്ഞ കുറച്ച് നാളുകളായി പുകയുന്ന അതൃപ്തികൾ അണപ്പെട്ടി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കെപിസിസി പ്രസിഡന്‍റും മന്ത്രിയുമായ സണ്ണി ജോസഫും മന്ത്രി എ.പി. അനിൽകുമാറും രൂക്ഷ വിമർശനം ഉന്നയിച്ചു.

5 പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് വലിയ വിമർശനം ഉയർന്നത്. ‍യാതൊരു ചർച്ചയും കൂടാതെ തീരുമാനമെടുത്തതിനെതിരേയണ് മന്ത്രി രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്‍റായിട്ട് പോലും താനും ഒന്നും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഉടൻ നിയമനം വേണ്ടതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതേ പോലെ തന്നെ ഗുരുവായൂർ ദേവസ്വം അംഗങ്ങളെ നിയമിച്ചതിലും ചർച്ചയുണ്ടായില്ലെന്നും ആരോടും പറയാതെ അംഗങ്ങളെ നിശ്ചയിച്ച് ഒപ്പിടാൻ ഫയൽ അയച്ചതായും മന്ത്രിമാർ കുറ്റപ്പെടുത്തി. അംഗങ്ങളെ സംബന്ധിച്ച് പരാതികളില്ലെങ്കിലും കൂടിയാലോചനയില്ലാത്തത് അംഗീകരിക്കാനാവില്ലെന്ന് അനിൽ കുമാർ വ്യക്തമാക്കി.