സീറ്റ് ബെൽറ്റ് ധരിച്ചില്ല, ക്യാൻസർ രോഗിക്ക് 18,000 രൂപ പിഴ; ഒന്നിച്ചടയ്ക്കണമെന്ന് എംവിഡി

 
Kerala

സീറ്റ് ബെൽറ്റ് ധരിച്ചില്ല, ക്യാൻസർ രോഗിക്ക് 18,000 രൂപ പിഴ; ഒന്നിച്ചടയ്ക്കണമെന്ന് എംവിഡി

നിയമലംഘനം എഐ ക്യാമറയിൽ പതിഞ്ഞതിനെത്തുടർന്നാണ് 500 രൂപ വീതം 36 തവണയാണ് പിഴ ഇട്ടിരിക്കുന്നത്.

നീതു ചന്ദ്രൻ

കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്‍റെ പേരിൽ അറുപതുകാരന് 18,000 രൂപ പിഴയിട്ട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ്. നിയമലംഘനം എഐ ക്യാമറയിൽ പതിഞ്ഞതിനെത്തുടർന്നാണ് 500 രൂപ വീതം 36 തവണയാണ് പിഴ ഇട്ടിരിക്കുന്നത്. ഫാറൂഖ് കോളെജ് സ്വദേശി കാരാട് പറമ്പ് പന്നിക്കോട്ടിൽ പി.കെ. ജയനോട് ഒന്നിച്ച് 18,000 രൂപയടക്കാൻ എംവിഡി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ തനിക്ക് പിഴയുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ഒന്നിച്ച് ഇത്രയും തുക അടയ്ക്കാൻ ആകില്ലെന്നും ജയൻ പറയുന്നു.

അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയ്ക്കായാണ് ജയൻ സ്വകാര്യ വാഹനത്തിൽ പതിവായി ആശുപത്രിയിൽ പോയി വന്നിരുന്നത്. കഴിഞ്ഞ 10 വർഷമായി ജോലിയില്ലാതെ കഴിയുന്നതിനാൽ ഇളവ് വേണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ