AI image
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അറിയിച്ച് കെഎസ്ഇബി. തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ചയിലെ വൈദ്യുതി ഉപയോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും അതു കൊണ്ട് പീക് ടൈമിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം. അതേ സമയം സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
സമയം മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ കാൻഡിൽ ലൈറ്റ് ഡിന്നർ എന്ന പേരിൽ ട്രോളുകളും സജീവമാണ്.