accident
accident 
Kerala

താമരശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ കാർ മറിഞ്ഞ് അപകടം. താമരശേരി ഒന്നാം വളവില്‍ നിയന്ത്രണം വിട്ട് കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ശനിയാഴ്ച രാത്രിയാണ് സംഭവം. ചുരം ഇറങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരെയും താഴ്ചയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായി പരുക്ക് ഏറ്റിട്ടില്ല.

സിദ്ധാർഥന്‍റെ മരണം; പ്രതികളുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ അമ്മയ്ക്ക് അനുമതി

ഇടുക്കിയിൽ പോക്സോ കേസിലെ അതിജീവിത മരിച്ചനിലയിൽ

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു; 2 ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്

മൂന്നാം മാമാങ്കത്തിന് മോദി: വാരാണസിയിൽ പത്രിക സമർപ്പിച്ചു

സൽമാൻ ഖാന്‍റെ വീടിനു മുന്നിൽ വെടിവയ്പ്പ്; ബിഷ്ണോയ് ഗാങ്ങിലെ ഒരാൾ കൂടി അറസ്റ്റിൽ