മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി; 2 മരണം, 4 പേർക്ക് ഗുരുതര പരുക്ക് 
Kerala

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി; 2 മരണം, 4 പേർക്ക് ഗുരുതര പരുക്ക്

രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്

Namitha Mohanan

മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി 2 മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്കാണ് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ‍്യമില്ല

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന് തിരിച്ചടി; ജാമ‍്യാപേക്ഷ തള്ളി

താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി

വെള്ളം ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ പിജി ഉടമസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് വിദ്യാര്‍ഥികള്‍

വയറുവേദനയായി മെഡിക്കൽ കോളെജിലെത്തി 9 കാരൻ; ഗ‍്യാസിന്‍റെ മരുന്ന് നൽകി പറഞ്ഞയച്ചു, പിറ്റേ ദിവസം അപ്പൻഡിസൈറ്റിസ് പൊട്ടി, പരാതി