പിണറായി വിജയൻ

 
Kerala

മുഖ‍്യമന്ത്രിയുടെ ചിത്രത്തിന് സ്വർണക്കള്ളൻ എന്ന് അടിക്കുറിപ്പ്; ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട യുവാവിനെതിരേ കേസ്

19 കാരനായ അനുന്ദിനെതിരേയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്

Aswin AM

കണ്ണൂർ: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സ്വർണക്കള്ളൻ എന്ന അടികുറിപ്പോടെ സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചയാൾ‌ക്കെതിരേ കേസെടുത്തു. 19 കാരനായ അനുന്ദിനെതിരേയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.

പിണറായി സ്വദേശി സുധീറാണ് പരാതിക്കാരൻ. മുഖ‍്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും മനപ്പൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. സിപിഎം പ്രവർത്തകർക്കും പരാതിക്കാരനും മാനസിക വിഷമമുണ്ടായതായും പരാതിയിൽ പറയുന്നു. പ്രിയദർശിനി ഓലായിക്കര എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് 19കാരൻ പോസ്റ്റിട്ടത്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി