മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കെഎസ്‌യു നേതാവിനെതിരേ കേസ്

 

file image

Kerala

മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കെഎസ്‌യു നേതാവിനെതിരേ കേസ്

സുരക്ഷാ ഉദ‍്യോഗസ്ഥനായ സന്ദീപിന്‍റെ പരാതിയിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരേയാണ് നടപടി

Aswin AM

തിരുവനന്തപുരം: സമൂഹമാധ‍്യമങ്ങളിലൂടെ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ ഉദ‍്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് കെഎസ്‌യു നേതാവിനെതിരേ പൊലീസ് കേസെടുത്തു.

സുരക്ഷാ ഉദ‍്യോഗസ്ഥനായ സന്ദീപിന്‍റെ പരാതിയിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരേയാണ് നടപടി.

സമൂഹമാധ‍്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് സന്ദീപിനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു.

ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിക്കുമെന്നായിരുന്നു സന്ദീപിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് അരുൺ പോസ്റ്റിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്