രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ വാട്സ്ആപ്പിൽ അപകീർത്തി പോസ്റ്റ്
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ വാട്സ്ആപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് 85കാരനെതിരേ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തൈയ്ക്കാട് സ്വദേശി രവീന്ദ്രനാഥൻ നായർക്കെതിരെയാണ് കേസെടുത്തത്.
ഒരു കോൺഗ്രസ് നേതാവ് നൽകിയ പരാതിയെ തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 'ട്രിവാൻഡം ക്ലബ് സീനിയേഴ്സ് ഫോറം ടിവിഎം ക്ലബ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ അപകീർത്തികരമായ പോസ്റ്റിട്ടത്. രാഹുലിനും സോണിയക്കുമെതിരേ മോശം ഭാഷയിലായിരുന്നു പോസ്റ്റ്. ബിഎൻഎസ്, ഐടി ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.