'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

 
Kerala

'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

സുഭാഷ് എന്നു പേരുള്ള പൂച്ചയാണ് ഒരാഴ്ചയായി മെട്രൊ പില്ലറിൽ കുടുങ്ങിയിരിക്കുന്നത്. പൂച്ച നിലവിൽ അവശ നിലയിലാണ്

നീതു ചന്ദ്രൻ

കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ പില്ലറിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനായി ശ്രമം താത്കാലികമായി നിർത്തി വച്ചു. ഫയർഫോഴ്സും അനിമൽ റെസ്ക്യു സംഘവും ഒന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ലിഫ്റ്റ് കേടായതാണ് ദൗത്യത്തിന് തിരിച്ചടിയായത്. ഇനിമെട്രൊ സർവീസ് പൂർത്തിയായ ശേഷം വൈകിട്ട് 11 മണിയോടെ ദൗത്യം പുനരാരംഭിക്കും. സുഭാഷ് എന്നു പേരുള്ള പൂച്ചയാണ് ഒരാഴ്ചയായി മെട്രൊ പില്ലറിൽ കുടുങ്ങിയിരിക്കുന്നത്. പൂച്ച നിലവിൽ അവശ നിലയിലാണ്.

മെട്രൊ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം രക്ഷാദൗത്യം നടത്താമെന്നായിരുന്നു ആദ്യം തീരുമാനം. എന്നാൽ അവശ നിലയിലുള്ള പൂച്ചയുടെ ചിത്രങ്ങളും വിഡിയോയും പുറത്തു വന്നതോടെ രക്ഷാപ്രവർത്തനം നേരത്തേ ആക്കാൻ തീരുമാനിക്കുകയായിരുന്നു. മൃഗസ്നേഹികളും റെസ്ക്യു ടീമും പ്രതിഷേധവുമായി രംഗത്തെത്തിയതും രക്ഷാപ്രവർത്തനം നേരത്തേയാക്കാൻ കാരണമായി. ദൗത്യ സംഘം ഉപയോഗിച്ചിരുന്ന ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനാൽ ദൗത്യം ഒരിക്കൽ തടസപ്പെട്ടു. പുതിയ ലിഫ്റ്റ് എത്തിച്ചുവെങ്കിലും ആ ലിഫ്റ്റും പണിമുടക്കുകയായിരുന്നു.

പതിമൂന്ന് ദിവസമായി പൂച്ച പില്ലറിനു മുകളിലാണ്. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിലുള്ള പില്ലറിലൂടെ പൂച്ച നടക്കുന്നതായി ഓട്ടോ ഡ്രൈവർമാർ ആണ് ആദ്യം കണ്ടത്. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്നു പേരിട്ടത്. പൂച്ചയെ രക്ഷിക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും പില്ലറിനു മുകളിൽ പൂച്ചയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ 385ാം പില്ലറിനു സമീപത്ത് അവശനായി കിടക്കുകയാണ് പൂച്ച.

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചതായി പരാതി

'കൈയും കാലും തല്ലിയൊടിക്കും'; റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരേ ഭീഷണിയുമായി എ. രാജ എംഎൽഎ

മുംബൈ വിമാനത്താവളത്തിൽ വെറും 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമോസ