സി.സി. മുകുന്ദൻ

 
Kerala

സിപിഐ വിട്ട സി.സി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തലയും സണ്ണി ജോസഫും

ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Aswin AM

ന‍്യൂഡൽഹി: സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കളായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സഹകരിക്കുന്ന കാര‍്യം ആലോചിച്ച് തീരുമാനിക്കാമെന്ന് നേതാക്കൾ വ‍്യക്തമാക്കി.

എന്നാൽ മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക തലത്തിൽ എതിർപ്പ് ശക്തമാണ്. അതിനാൽ ഉടനെ തന്നെ ഇക്കാര‍്യത്തിൽ തീരുമാനത്തിലെത്താൻ കോൺഗ്രസിന് കഴിഞ്ഞേക്കില്ല.

നാട്ടികയിൽ സ്വതന്ത്രമായി മത്സരിക്കാനാണ് ആഗ്രഹമെന്ന് മുകുന്ദൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു. സിപിഐ തള്ളിയ മുകുന്ദനെ കോൺഗ്രസ് സ്ഥാനാർഥിയാക്കേണ്ടെന്ന നിലപാടിലാണ് പ്രാദേശിക നേതാക്കൾ.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി