പാറശാല സിഎസ്ഐ ലോ കോളെജിൽ ക്ലാസിനിടെ സീലിങ് തകര്‍ന്ന് വീണു;

 
Kerala

പാറശാല സിഎസ്ഐ ലോ കോളെജിൽ ക്ലാസിനിടെ സീലിങ് തകര്‍ന്നു വീണു

സീലിങ് ഇളകിവീണ സമയത്ത് മുപ്പത്തഞ്ചോളം കുട്ടികൾ ക്ലാസിലുണ്ടായിരുന്നു.

Ardra Gopakumar

തിരുവനന്തപുരം: പാറശാലയിലെ സിഎസ്ഐ ലോ കോളെജിൽ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിങ് ഇളകി വീണു. പാറശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിന്‍റെ ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സീലിങ് ഇളകിവീണത്. ഈ സമയത്ത് മുപ്പത്തഞ്ചോളം കുട്ടികൾ ക്ലാസിലുണ്ടായിരുന്നു. ഇവർ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണു സീലിങ് വീണത്. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

സീലിങ് ചോരുന്ന കാര്യം വിദ്യാർഥികള്‍ നേരത്തെ അറിയിച്ചിന്നെങ്കിലും വിദ്യാർഥികള്‍ക്കായുള്ള മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നാണ് കോളെജ് അധികൃതർ നൽകുന്ന വിശദീകരണം.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

പാലക്കാട്ട് വീടിന് തീപിടിച്ചു; വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി