പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

 
Kerala

ഇന്ധന വില വർധന; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്

Jisha P.O.

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്‍റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു.

ഡീസലിന് നികുതിയില്ല. ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലെക്കെത്തിയിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധവും തുടർന്ന് ഹോർമുസ് അടച്ചിട്ടതോടെയാണ് ഊർജ പ്രതിസന്ധിയും ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായത്.

ചില ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റു ചില കമ്പനികൾ വില വർധനവിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്.

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി