നീലേശ്വരത്ത് ഇനി പുനെ- എറണാകുളം, രാമേശ്വരം- മംഗളൂരു എകസ്പ്രസ് ട്രെയിനുകൾ നിർത്തും; അറിയിപ്പുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

 
Kerala

നീലേശ്വരത്ത് ഇനി പുനെ- എറണാകുളം, രാമേശ്വരം- മംഗളൂരു എകസ്പ്രസ് ട്രെയിനുകൾ നിർത്തും; അറിയിപ്പുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

നീലേശ്വരത്തെ ജനങ്ങൾ കൂടുതൽ ട്രെയിനുകൾ വേണമെന്ന് ആവശ‍്യപ്പെട്ടത് കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Aswin AM

തൃശൂർ: കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് യാത്രക്കാരുടെ സൗകര‍്യാർഥം രണ്ട് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നീലേശ്വരത്തെ ജനങ്ങൾ കൂടുതൽ ട്രെയിനുകൾ വേണമെന്ന് ആവശ‍്യപ്പെട്ടത് കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഷയം താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അതിന് അനുമതി നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു. അശ്വിനി വൈഷ്ണവ് അയച്ച കത്തും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പുനെ- എറണാകുളം പൂർണ എക്സ്പ്രസ് (11097/11098), രാമേശ്വരം - മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16621/16622 ) എന്നിവ ഇനി നീലേശ്വരത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫെയസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നീലേശ്വരത്തെ ജനങ്ങൾക്ക് ഒരു സന്തോഷവാർത്ത!

യാത്രക്കാരുടെ സൗകര്യാർത്ഥം നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നമ്മുടെ ആവശ്യത്തിന് അംഗീകാരം. ഇത് സംബന്ധിച്ച് ഞാൻ നൽകിയ കത്ത് പരിഗണിച്ച് താഴെ പറയുന്ന രണ്ട് പ്രധാന ട്രെയിനുകൾക്ക് കൂടി നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി അറിയിച്ചു:

🚄 11097/11098 പൂനെ - എറണാകുളം പൂർണ്ണ എക്സ്പ്രസ്സ്

🚄 16621/16622 രാമേശ്വരം - മംഗളൂരു സെൻട്രൽ എക്സ്പ്രസ്സ്

ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച് അതിവേഗം അനുവദിച്ച് തന്ന പ്രിയപ്പെട്ട റെയിൽവേ മന്ത്രി ശ്രീ Ashwini Vaishnaw ജിക്കും നരേന്ദ്ര മോദി സർക്കാരിനും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും നാടിന്‍റെ വികസനത്തിനും വേണ്ടി എപ്പോഴും നിങ്ങളോടൊപ്പം