കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്രം

 

file image

Kerala

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

പാർലമെന്‍റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമ മന്ത്രി പ്രതാപ് റാവു ജാഥവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Namitha Mohanan

ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്‍റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമ മന്ത്രി പ്രതാപ് റാവു ജാഥവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2016 ൽ കോഴിക്കോട്ട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം, എന്നിവിടങ്ങളിൽ ഉൾപ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 2025 ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇവയ്ക്ക് നിലവിൽ അംഗീകാരം നൽ‌കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. ഇതിനിടെയാണ് പാർലമെന്‍റിൽ ആരോഗ്യ സഹ മന്ത്രി ഇക്കാര്യം അറിയിച്ചത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി