പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

 

file image

Kerala

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ‍്യം

Aswin AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ‍്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വീണ്ടും കത്തയച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് കത്ത് ലഭിച്ചെന്നാണ് മന്ത്രി എൻ. ഷംസുദ്ദീൻ പറയുന്നത്. കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ‍്യം.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും എന്നാൽ മാത്രമെ തുടർനടപടിയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂയെന്നും കത്തിൽ പറയുന്നതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ‍്യമന്ത്രിയും പാർട്ടി നേതൃത്വവും ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

എന്നാൽ കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കരുതെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. കേന്ദ്രത്തിന്‍റെ രാഷ്ട്രീയ അജൻഡ സംസ്ഥാനത്ത് നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത‍്യു കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു