ആശ്വാസം, ചാലക്കുടി പാലം തുറന്നു; ഗതാഗതക്കുരുക്ക് അഴിയും

 
Kerala

ആശ്വാസം, ചാലക്കുടി പാലം തുറന്നു; ഗതാഗതക്കുരുക്ക് അഴിയും

പാലം പൂർണമായി തുറന്ന് കൊടുത്തതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

UAE Correspondent

ചാലക്കുടി: അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന ചാലക്കുടി പുഴയ്ക്കു കുറുകേയുള്ള പാലം തുറന്നു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പാലം തുറന്നത്. കാലപഴക്കം വന്ന ബെയറിംങ്ങ് മാറ്റുന്നതിനായിട്ടാണ് പലം അടച്ചത്. ഇതു മൂലം എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.

നിര്‍മ്മാണ ജോലികളുടെ ഭാഗമായി പാലത്തിലൂടെ പോകുന്ന കേബിളുകളുമായി ബന്ധപ്പെട്ട പണികൾ ഇനിയും പൂർത്തിയായിട്ടില്ല. പാലം പൂർണമായി തുറന്ന് കൊടുത്തതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

രണ്ടു മാസം മുൻപ് നടത്തിയ പരിശോധനയിൽ പാലത്തിന്‍റെ ബെയറിങ്ങുകൾക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റിയത്. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ