ചാണ്ടി ഉമ്മൻ

 
Kerala

ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ പതിപ്പിച്ച ടീഷർട്ട് ധരിച്ച് ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ

ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ നിരവധി പേരാണ് നിയമസഭാ മന്ദിരത്തിൽ തടിച്ചുകൂടിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ പതിവ് മുണ്ടിനും ഷർട്ടിനും അവധി നൽകിയാണ് പലരും നിയമസഭയിൽ സത്യപ്രതിജ്ഞയ്ക്കെത്തിയത്. രാവിലെ 8നു തന്നെ ഭരണപക്ഷത്തെ മിക്ക എംഎൽഎമാരും കുടുംബാംഗങ്ങളും സഭയിലെത്തിയിരുന്നു. പുസ്തകോത്സവകാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു നിയമസഭയിലെ തിരക്ക്. ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ നിരവധി പേരാണ് നിയമസഭാ മന്ദിരത്തിൽ തടിച്ചുകൂടിയത്.

ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ പതിച്ച ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ടീ ഷർട്ടും ജേഴ്സി മോഡൽ പാന്‍റ്സുമായിരുന്നു ചാണ്ടി ഉമ്മന്‍റെ വേഷം. പാലക്കാടു നിന്നുള്ള എംഎൽഎയും നടനുമായ രമേഷ് പിഷാരടിയും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും എക്സിക്യുട്ടീവ് ലുക്കിലായിരുന്നു. പട്ടാമ്പി എംൽഎ മുഹമ്മദ് മുഹ്സിനും പാന്‍റ്സ് ധരിച്ചു.

"ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് 'എന്നിങ്ങനെയായിരുന്നു അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കു വിളിച്ച പ്രോ ടെം സ്പീക്കർ ജി. സുധാകരൻ അഭിസംബോധന ചെയ്‌തത്. പതിനാറാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ എംഎല്‍എയായ പിണറായി വിജയനും പ്രായം കുറഞ്ഞ എംഎല്‍എയായ ആലപ്പുഴയില്‍ നിന്നുള്ള എ.ഡി. തോമസും അടക്കമുള്ളവർ പ്രോ ടെം സ്പീക്കർക്കു മുന്നിൽ സത്യവാചകം ചൊല്ലിയവരിൽപ്പെടുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി