അറ്റകുറ്റപ്പണി; വിവിധ ട്രെയ്‌നുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം

 

File image

Kerala

അറ്റകുറ്റപ്പണി; വിവിധ ട്രെയ്‌നുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം

24ന്‌ ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും

Namitha Mohanan

തിരുവനന്തപുരം: സുരക്ഷ, അറ്റകുറ്റപ്പണികളുടെ ഭാഗമായി ദ​ക്ഷി​ണ റെയ്‌​ൽവേ പരിധിയിൽ ട്രെ​യ്‌​നുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം. 24ന്‌ ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. 25ന്‌ ഗുരുവായൂർ– ചെന്നൈ എഗ്മോർ എക്സ്പ്രസ് ആലപ്പുഴയ്ക്കു​​ പകരം കോട്ടയംവഴി സർവീസ് നടത്തും.

എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്‌ അനുവദിക്കും. എറണാകുളം ജങ്ഷൻ– പട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 12ന് പോത്തന്നൂർ, ഇരുഗൂർവഴി തിരിച്ചുവിടും. കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കും.

പോത്തന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ബിലാസ്‌പുർ– എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21ന് ഇരുഗൂർ, പോത്തന്നൂർവഴി തിരിച്ചുവിടും. കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂരിൽ അധിക സ്റ്റോപ്പ് നൽകും. ബറൗണി– എറണാകുളം ജം​ക്‌​ഷൻ രപ്തിസാഗർ എക്സ്പ്രസ് 17ന് 40 മിനിറ്റും ചെന്നൈ എഗ്മോർ– ഗുരുവായൂർ എക്സ്പ്രസ് 5, 8, 9, 11, 15, 19, 22, 23 തീയതികളിൽ 50 മിനിറ്റും എംജിആർ ചെന്നൈ സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ മെയിൽ 10ന് 50 മിനിറ്റും വൈകി ഓടും. ചെന്നൈ എഗ്മോർ– ഗുരുവായൂർ എക്സ്പ്രസ് 21, 26, 28, 30, ഒക്ടോബർ 3, 5, 7, 10 തീയതികളിൽ പുറപ്പെടാൻ ഒരുമണിക്കൂർ വൈകും.

തകർന്ന കെട്ടിടത്തിനടിയിൽ 11 ദിവസം; നേപ്പാൾ പ്രളയത്തിൽ കാണാതായ രണ്ട് പേരെ കൂടി രക്ഷപെടുത്തി|Video

അങ്കമാലിയിൽ വൻ ലഹരി വേട്ട; ആലപ്പുഴ സ്വദേശികൾ പിടിയിൽ

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

പാക്കിസ്ഥാൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയിൽ നിന്നും ആഖിബ് ജാവേദിനെ പുറത്താക്കിയേക്കും

ഭാര്യയെ പിരിച്ചു വിട്ടതിൽ പക; സ്കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലക്കിയ യുവാവ് പിടിയിൽ