ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരുക്ക്

 
Kerala

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരുക്ക്

മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്

Namitha Mohanan

ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളെജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരത്തിന് പോയ ബസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

‘ടോക്സിക്’ പ്രീ-റിലീസ് പരിപാടിക്കിടെ സൗണ്ട് സിസ്റ്റം തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

മുംബൈയിൽ ഗണേശ വിഗ്രഹം വീണ് അപകടം; രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

സാരൻഷ് ജെയിന് അരങ്ങേറ്റം; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ