17 വയസുകാരൻ ബെൻസ് കാർ ഒടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസ്.

 
Kerala

'ബൈക്കുമായി സ്കൂളിൽ പോയി'; ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്‍റെ മൊഴി പുറത്ത്

സോഷ‍്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മൊഴിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം

Aswin AM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്‍റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സോഷ‍്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മൊഴിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം.

മുൻപും താൻ കാറും ബൈക്കും ഓടിച്ചതായും ബൈക്കുമായി സ്കൂളിൽ പോയതായും 17 കാരൻ സമ്മതിച്ചു. തന്‍റെ പിതാവ് അറിയാതെയാണ് വാഹനമോടിച്ചതെന്നും മൊഴിയിൽ പറയുന്നു. പിതാവിന്‍റെ സാന്നിധ‍്യമില്ലാതെയായിരുന്നു അന്വേഷണ സംഘം 17കാരന്‍റെ മൊഴിയെടുത്തത്.

സോഷ‍്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നവംബർ 14ന് കോടതിയിൽ സമർപ്പിക്കും. ഇക്കഴിഞ്ഞ ഒക്റ്റോബർ 25ന് പുലർച്ചെയാണ് 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. എന്നാൽ 17കാരനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് ജയബാലകൃഷ്ണന്‍റെ കുടുംബം രംഗത്തെത്തുകയും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനും പിന്നാലെയാണ് നടപടി സ്വീകരിച്ചത്. നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.