ചെറുവയൽ രാമൻ അന്തരിച്ചു

 
Kerala

ചെറുവയൽ രാമൻ അന്തരിച്ചു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2023 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

Namitha Mohanan

കോഴിക്കോട്: വയനാട്ടിലെ പരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2023 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമായിരുന്നു.