.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ആചാര ലംഘനം ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിശ്വാസികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചിക്കൻ ബിരിയാണി വിളമ്പി എന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. താത്ക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത് മാത്രം മതിയാവില്ലെന്നും, എക്സിക്യൂട്ടീവ് ഓഫീസറെ തസ്കികയിൽ നിന്ന് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അനുവദിച്ചില്ല.
''ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി വേണം. എന്നാൽ എക്സിക്യൂട്ടീവ് ഓഫീസറെ തസ്തികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം റിട്ട് ഹർജിയിലൂടെ ഭക്തർക്ക് ഉന്നയിക്കാനാവില്ല'', കോടതി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും കോടതി.
ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ക്ഷേത്ര ഭരണസമിതി ജാഗ്രതപാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കെ നടയോട് ചേർന്ന മതിലകത്തിന് സമീപമുള്ള ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ ചിക്കൻ ബിരിയാണ് വിളമ്പിയെന്ന ആരോപണം ഉയർന്നത്.