നാടിന്‍റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി  
Kerala

നാടിന്‍റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി

നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം

Aswin AM

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. ഇന്ത‍്യയെന്ന ജനാധിപത‍്യ രാഷ്ട്രത്തിന്‍റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത‍്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തികരണത്തോടെയാണ്.

ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല‍്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്‍റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മിപ്പിക്കുന്നത്.

‌നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്‍റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍. മുഖ‍്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്