ക്ലിഫ് ഹൗസ്‌

 
Kerala

ക്ലിഫ് ഹൗസിലേക്ക് താമസം മാറി മുഖ്യമന്ത്രി വി.ഡി. സതീശന്‍

Sarath Nath MS

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. വ്യാഴാഴ്ച രാവിലെയാണ് വി.ഡി. സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം.

പാലുകാച്ചല്‍ ചടങ്ങ് മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണ് മുഖ്യമന്ത്രി ഇന്നലെ വരെ താമസിച്ചിരുന്നത്. കന്‍റോണ്‍മെന്‍റ് ഹൗസ് വിട്ടുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അധികാരത്തിലെത്തി ഒരു മാസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി വീട് മാറുന്നത്.

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ടത് ലക്ഷങ്ങൾ; തഹസിൽദാർ പിടിയിൽ