വി.ഡി. സതീശന്‍

 

file image

Kerala

കെഎസ്ഇബി ചെയർമാന്‍റെ മാറ്റം സ്വാഭാവികം, പിഎസ്‌സിയുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; വി.ഡി. സതീശൻ

വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി

Namitha Mohanan

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഗവർണറുടെ ശുപാർശയുടെ പേരിൽ പിഎസ്‌സിയിലെ ക്രമക്കേടുകൾ വെള്ളപൂശാനാവില്ലെന്നും സതീശൻ പറഞ്ഞു. ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു. എന്നാല്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐഎഎസ് സ്ഥലം മാറ്റം ചട്ടപ്രകാരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി. കെഎസ്ഇബി ചെയര്‍മാന്‍റെ മാറ്റം സ്വാഭാവികമാണെന്നും വ്യക്തമാക്കി. ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ അദ്ദേഹം ന്യായീകരിച്ചും. പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ജിഎൻഎ കരാറിനെ മന്ത്രിയും ചെയര്‍മാനും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ ബാറുകള്‍ അനുവദിച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ലെന്നും സര്‍ക്കാര്‍ മദ്യ നയം ഉടൻ പുറത്തിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എൽപിഎസ്റ്റി സമരക്കാരോട് അനുഭാവ നിലപാടാണുള്ളത്. എട്ട് തവണ അവരുമായി ചര്‍ച്ച നടത്തി. മുടി മുറിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് മന്ത്രിസഭ അം​ഗീകാരം നൽകി . സ്വപ്നപദ്ധതിയുടെ ഭാ​ഗമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആരോ​ഗ്യവകുപ്പിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.