Pinarayi Vijayan 
Kerala

കമൽ ഹാസൻ, ഭാവന, വേടൻ...; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ താരനിര

നിലവിൽ പിണറായി വിജയൻ എല്ലാ ജില്ലകളിലെയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്

Namitha Mohanan

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മടത്ത് എത്തും. ഏപ്രില്‍ മൂന്നിനാണ് വമ്പൻ പരിപാടി തീരുമാനിച്ചിരിക്കുന്നത്. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, നടി റിമ കല്ലിങ്കല്‍, ഭാവന, റാപ്പർ വേടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി നിലവിൽ പിണറായി വിജയൻ എല്ലാ ജില്ലകളിലും പ്രചാരണ പരിപാപാടികളിൽ പങ്കെടുക്കുന്നുണ്ട്. ജില്ലകളിലെ സന്ദർശനത്തിന് ശേഷമാണ് ധർമടത്ത് വൻ താരനിരയോട് മുഖ്യമന്ത്രിയുടെ പ്രചാരണം നടക്കുക.

മുൻപ് കമൽ ഹാസൻ മുഖ്യമന്ത്രിക്ക് ആശംസ അറിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുനന്നു. മാത്രമല്ല, വേടനും ഭാവനയുമെല്ലാം എൽഡിഎഫ് സർക്കാരിന്‍റെ പരസ്യങ്ങളിലെത്തിയവരുമാണ്. ഏപ്രിൽ 9 നാണ് തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണലും നടക്കും.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി