അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

 
Kerala

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗരേഖ ഉണ്ടാക്കണം

Namitha Mohanan

തിരുവനന്തപുരം:​ അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മിഷൻ.‌ ഐസിഡിഎസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി​മിക്‌സിന്‍റെ നിർമാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് നിർദേശം. ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്റ്റർ രൂപം നൽകണം.

ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗരേഖ ഉണ്ടാക്കണം. ഉത്പന്നങ്ങളുടെ പാക്കെജ് ലേബലുകളിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങൾ അച്ചടിച്ച് രേഖപ്പെടുത്തണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20 ശതമാനമാണെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്‌​ല ​നൽകിയ ഹർജിയിലാ​ണ് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കറിന്‍റെ ഉത്തരവ്.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ