തിങ്കളാഴ്ച മുതൽ ട്രെയിന്‍ നിർത്തില്ല; ചിറക്കൽ, വെളളറക്കാട് റെയിൽ‌വേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

 
Kerala

തിങ്കളാഴ്ച മുതൽ ട്രെയിന്‍ നിർത്തില്ല; ചിറക്കൽ, വെളളറക്കാട് റെയിൽ‌വേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ജീവനക്കാരെ ഉടന്‍ മാറ്റി നിയമിക്കുമെന്ന് റെയിൽവേ

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. ചിറക്കൽ (കണ്ണൂർ), വെളളറക്കാട് (കോഴിക്കോട്) എന്നീ 2 സ്റ്റേഷനുകളാണ് അടയ്ക്കുന്നത്.

തിങ്കളാഴ്ച (മേയ് 27) മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്ന് റെയിൽവേ അറിയിച്ചു. സ്ഥിരം യാത്രക്കാർക്ക് ഇത് വലിയ തിരിച്ചടിയായേക്കാം എന്നാണ് കരുതുന്നത്.

ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. എന്നാലിത് നഷ്ടമാണെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ഈ സ്റ്റേഷനുകളിൽ നിയമിച്ചിട്ടുള്ള ജീവനക്കാരെ ഉടന്‍ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി