ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

 
Kerala

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

എംഎൽഎ എന്ന നിലയ്ക്ക് രമ‍്യ ഉത്തരവാദിത്വത്തോടെ പെരുമാറിയില്ലെന്നാണ് എം.എം. ഹസൻ അധ‍്യക്ഷനായ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: ചിറയൻകീഴ് കൈയാങ്കളിയിൽ രമ‍്യ ഹരിദാസ് എംഎൽഎ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി അന്വേഷണ കമ്മിഷൻ. എംഎൽഎ എന്ന നിലയ്ക്ക് രമ‍്യ ഉത്തരവാദിത്വത്തോടെ പെരുമാറിയില്ലെന്നാണ് എം.എം. ഹസൻ അധ‍്യക്ഷനായ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.

അതിനാൽ എംഎൽഎയെ താക്കീത് ചെയ്യണമെന്നാണ് ആവശ‍്യം. ജനപ്രതിനിധിയായതിനാൽ ശക്തമായ നടപടി വേണ്ടെന്നും നിർദേശമുണ്ട്. ഇക്കാര‍്യത്തിൽ കെപിസിസി പ്രസിഡന്‍റ് അന്തിമ തീരുമാനമെടുത്തേക്കും.

എംഎൽഎയെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ‍്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൈയാങ്കളി വിവാദത്തിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രമ‍്യ ഹരിദാസിനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു മുതിർന്ന നേതാക്കളുടെ ആവശ‍്യം.

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ