ശ്രുതിയും സന്ദീപും

 
Kerala

ശ്രുതി ഇനി ഒറ്റയ്ക്കല്ല, കൈപിടിക്കാൻ സന്ദീപുണ്ട്: പുതിയ ജീവിതത്തിലേക്ക്

ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന സന്തോഷവാർത്ത ശ്രുതി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്

Manju Soman

വയനാട്: ചൂരൽമല ഉരുൾപൊട്ടലിലെ വേദനിക്കുന്ന മുഖമായിരുന്നു ശ്രുതി. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പടെ കുടുംബത്തിലെ ഒൻപതു പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പിന്നാലെ ജീവിതത്തിൽ ആകെയുണ്ടായ പ്രതീക്ഷയായ തന്‍റെ പ്രതിശ്രുത വരൻ ജെയ്സനേയും ശ്രുതിക്ക് നഷ്ടമായി. ജീവിതത്തിലെ തീരാവേദനകൾ കടന്ന് ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് ശ്രുതി. വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരമാണ് ശ്രുതി പങ്കുവച്ചത്.

ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന സന്തോഷവാർത്ത ശ്രുതി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സന്ദീപാണ് വരൻ. സന്ദീപ് ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രുതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി പേരാണ് ശ്രുതിക്ക് ആശംസകളുമായി എത്തുന്നത്.

വയനാട് ദുരന്തത്തിൽ ശ്രുതിക്ക് കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് ശ്രുതിക്ക് ശക്തി പകർന്നത് ജെയ്സന്‍റെ സാന്നിധ്യമായിരുന്നു. എന്നാൽ വിധി അവിടെയും കരുണകാണിച്ചില്ല. വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു വാഹനാപകടത്തിൽ ജെയ്സൻ ശ്രുതിയെ വിട്ടുപിരിയുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ പകച്ചുപോയ ശ്രുതിയെ കേരളം ഒന്നാകെ നെഞ്ചോടു ചേർക്കുകയായിരുന്നു. ജീവിതത്തിൽ ഒറ്റക്കായിപ്പോയ ശ്രുതിക്ക് സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു