പീഡനശ്രമം; പള്ളി വികാരി അറസ്റ്റിൽ

 
Kerala

പീഡനശ്രമം; പള്ളി വികാരി അറസ്റ്റിൽ

കോട്ടയം വെള്ളൂർ സ്വദേശി സന്തോഷിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്

Jisha P.O.

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പള്ളിമേട‍യിൽ വെച്ചാണ് പുരോഹിതന്‍റെ ഭാഗത്ത് നിന്ന് പീഡനശ്രമം ഉണ്ടായതെന്നാണ് വിവരം. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് വികാരി മോശമായി പെരുമാറുകയായിരുന്നു.

സംഭവം പെൺകുട്ടി വീട്ടുകാരെ ധരിപ്പിക്കുകയും തുടർന്ന് പെരുവന്താനം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ വികാരി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുരോഹിതനെ വേളാങ്കണ്ണിയിലെത്തി പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതി ഹാജരാക്കി റിമാന്‍റ് ചെയ്തു.

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു