റവ. ഡോ. കെ. തോമസ്

 
Kerala

വിവാഹത്തിന് മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം; വിവാദ പരാമർശവുമായി മാർത്തോമ സഭാ വൈദിക ട്രസ്റ്റി

തിരുവനന്തപുരത്ത് നടന്ന മാർത്തോമസഭ കുടുംബസംഗമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം

Aswin AM

തിരുവനന്തപുരം: മാർത്തോമ സഭയിലുള്ളവർക്ക് വിവാഹത്തിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്ന് വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന മാർത്തോമസഭ കുടുംബസംഗമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

സംഭവം വിവാദമായതോടെ ഇത് നല്ല ഉദ്ദേശത്തിൽ പറഞ്ഞതാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ രക്ഷിതാക്കളെയാണ് അഭിസംബോധന ചെയ്തതെന്നും അല്ലാതെ യുവാക്കളോട് നേരിട്ടല്ല ഇത് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

കർണാടക സർകാർ അവിടത്തെ എല്ലാ ക‍്യാംപസുകളിലും എച്ച്ഐവി ടെസ്റ്റുകൾ നടത്തുകയാണെന്നും മാർത്തോമ സഭയിൽ വിവാഹങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ടെസ്റ്റ് നടത്തണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഡോ. കെ. തോമസിന്‍റെ പരാമർശം. മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നതോടെ സഭ‍യിലെ യുവാക്കളെ അപമാനിക്കുന്നതാണിതെന്ന് സോഷ‍്യൽ മീഡിയയിൽ വിമർശനം ഉയർന്നു.

എം.കെ. സ്റ്റാലിന് തിരിച്ചടി; കൊളത്തൂരിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ഹർജി തള്ളി

"ജീവിതം മുഴുവൻ വിധവയെ പോലെ കഴിയരുത്"; വിവാഹമോചനം വേണമെന്ന് യാസിൻ മാലിക്

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ‍്യം

അങ്കമാലി കറുകുറ്റിയിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാലു ദിവസം പഴക്കം

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി