ഷാജികുമാർ

 
Kerala

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു

രണ്ട് ദിവസം മുമ്പാണ് ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്

Namitha Mohanan

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

രണ്ട് ദിവസം മുമ്പാണ് ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അൻപതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നിവയാണ് പുതിയ സിനിമകൾ. അതിമനോഹരം ഡിസംബർ 24 ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.