സിവിൽ സർവീസ് ഫലം; അനുജ് അഗ്നിഹോത്രിക്ക് ഒന്നാംറാങ്ക്

 
Kerala

സിവിൽ സർവീസ് ഫലം; അനുജ് അഗ്നിഹോത്രിക്ക് ഒന്നാംറാങ്ക്, മലയാളിയായ ശ്രുതിക്ക് 18-ാം റാങ്ക്

പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിൽ

Jisha P.O.

ന്യൂഡൽഹി: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാംറാങ്ക്. മലയാളിയായ ശ്രുതി.ആർ 18ആം റാങ്ക് നേടി. റാങ്ക് പട്ടിക‍യിൽ ഇടംപിടിച്ചവരുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്സൈറ്റിലെ ഫൈനൽ റിസർട്ട് എന്ന വിഭാഗത്തിൽ ലഭ്യമാണ്. 2025 മെയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്.

തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ അഭിമുഖം ഫെബ്രുവരി 27നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്ന മുൻവർഷത്തെ രീതി തന്നെയാണ് കമ്മീഷൻ ഇത്തവണയും പിന്തുടർന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് കേഡർ അനുവദിക്കുന്നതിനായുള്ള തുടർനടപടികളും നിയമന നടപടികളും ഉടനെ ആരംഭിക്കും. പരീക്ഷയെഴുതിയവരുടെ മാർക്കും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും തങ്ങളുടെ മാർക്ക് പരിശോധിക്കാൻ അവസരമുണ്ടാകും. മെറിറ്റ് അടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്,

രാജ്യത്ത് ഒരു വർഷം ഹൈസ്കൂൾ തലങ്ങളിൽ നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!

പഴനി ക്ഷേത്രത്തിന്‍റെ 100 കോടി വില മതിക്കുന്ന ഭൂമി തട്ടിയെടുത്തു; മൂന്നു പേർ പിടിയിൽ

അമിത് ഷായുടെ വിശദീകരണത്തിനായി മുറവിളി കൂട്ടി പ്രതിപക്ഷം; ലോക്സഭ നിർത്തിവച്ചു

അഡ്മിഷൻ നിഷേധിച്ചു; ഐഐടി കാൺപൂരിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർഥി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരം എന്തുകൊണ്ട് തോറ്റു? കാരണം വ‍്യക്തമാക്കി ബാബർ അസം