സി.ജെ. റോയ്

 
Kerala

സി.ജെ. റോയ്‌യുടെ മരണം; ഭാര‍്യയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും

റോയ്‌യുടെ മരണകാരണം സംബന്ധിച്ച് വ‍്യക്ത വരുത്തുന്നതിനായാണ് വീണ്ടും മൊഴിയെടുക്കുന്നത്

Aswin AM

ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര‍്യയുടെ മൊഴി പ്രത‍്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. റോയ്‌യുടെ മരണകാരണം സംബന്ധിച്ച് വ‍്യക്ത വരുത്തുന്നതിനായാണ് വീണ്ടും മൊഴിയെടുക്കുന്നത്.

ഇതിനായി എസ്ഐടി നടപടികൾ ആരംഭിച്ചു. റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ‌ റോയ്‌യുടെ അടുത്ത ഇടപാടുകാരെ ചോദ‍്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. റോയ്‌യുടെ ഭൂമിയിടപാടുകളിൽ മുഖ‍്യ പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു വരുകയാണ്.

ഇതു കൂടാതെ റോയ്‌യുടെ ബാങ്ക് അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകൾ ലഭിക്കാൻ ബാങ്കുകൾക്ക് കത്ത് അയച്ചിട്ടുണ്ട് എസ്ഐടി.