സി.കെ. ജാനു

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി സീറ്റ് നൽകണം; ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി സി.കെ. ജാനു

നേരത്തെ ജനാധിപത‍്യ രാഷ്ട്രീയ പാർട്ടി 2 സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത‍്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനുവിന് സീറ്റ് നൽകാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഇതേത്തുടർന്ന് ഹൈക്കമാൻഡിനെ സമീപിക്കാനാണ് ജാനുവിന്‍റെ നീക്കം. നേരത്തെ ജനാധിപത‍്യ രാഷ്ട്രീയ പാർട്ടി 2 സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വയനാട്ടിലെയും മാനന്തവാടിയിലെയും സീറ്റുകളാണ് യുഡിഎഫ് അസോസിയേറ്റ് അംഗമായ സി.കെ. ജാനു ആവശ‍്യപ്പെട്ടിരുന്നത്. എന്നാൽ ഒരു സീറ്റു പോലും നൽകാൻ സാധിക്കില്ലെന്നാണ് കോൺഗ്രസിന്‍റെ നിലപാട്.

മാനന്തവാടി ജെആർപിയ്ക്ക് നൽകണമെന്നാവശ‍്യപ്പെട്ട് ജാനു രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും സമീപിച്ചതായാണ് വിവരം. നേരത്തെ എൻഡിഎയ്ക്കൊപ്പമായിരുന്ന സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ മത്സരിച്ചിരുന്നു.

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്