പായസം ലഭിച്ചില്ല; നേർച്ച സദ്യയ്ക്കിടെ വിളമ്പുകാരനെ കല്ലു കൊണ്ടിടിച്ചയാൾ അറസ്റ്റിൽ

 
Kerala

പായസം ലഭിച്ചില്ല; നേർച്ച സദ്യയ്ക്കിടെ വിളമ്പുകാരനെ കല്ലു കൊണ്ടിടിച്ചയാൾ അറസ്റ്റിൽ

സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Local Desk

ആലപ്പുഴ: നേർച്ച സദ്യക്കിടെ പായസം ലഭിച്ചില്ലെന്ന് ആരോപിച്ച് വിളമ്പുകാരനെ കല്ലു കൊണ്ടിടിച്ച് പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴയിലെ വഴിച്ചേരി മാർക്കറ്റിനു സമീപത്തു നടത്തിയ നേർച്ച സദ്യയിലാണ് പ്രശ്നമുണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സദ്യക്കിടെ പായസം ലഭിച്ചില്ലെന്ന് ആരോപിച്ച ജോസ് വിളമ്പുകാരനായ സാജു ആന്‍റണിയെ കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു.

അതിനു ശേഷം അദ്ദേഹത്തിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാജൂ ആന്‍റണി നൽകിയ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ

"ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇതായിരുന്നില്ല, വിശ്വസിച്ച് ഒപ്പം നിന്നിട്ടും..."; സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി. നാഗേന്ദ്രൻ

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്