മുഖ്യമന്ത്രി പിണറായി വിജയൻ

 
Kerala

പ്രസംഗത്തിന് ക്ഷണിക്കാൻ വൈകി; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ഹരിത കേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്.

MV Desk

തിരുവനന്തപുരം: ഉദ്ഘാടന പ്രസംഗത്തിനായി ക്ഷണിക്കാന്‍ വൈകിയതില്‍ വേദിയില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. വിളിക്കേണ്ടവര്‍ക്ക് എന്തോ താമസം ഉള്ള പോലെ...അതാ ഞാന്‍ ഇങ്ങോട്ട് പോന്നേ... എന്നായിരുന്നു പ്രസംഗത്തിന് മുമ്പായി മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.

മുഖ്യമന്ത്രിയുടേ വാക്കുകള്‍ കേട്ട് സദസിലുള്ളവര്‍ ചിരിച്ചെങ്കിലും, മുഖ്യമന്ത്രിക്ക് അതൊരു തമാശയായി തോന്നിയില്ലെന്ന് അദ്ദേഹത്തിന്‍റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു.സ്വാഗത പ്രസംഗവും മറ്റ് അനുബന്ധ ചടങ്ങുകളും നീണ്ടുപോയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്