തിരുവോണം ബംപർ ഭാഗ്യക്കുറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു, ടിക്കറ്റ് തിങ്കളാഴ്ച മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 30 കോടി!

 
Kerala

തിരുവോണം ബംപർ ഭാഗ്യക്കുറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു, ടിക്കറ്റ് തിങ്കളാഴ്ച മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 30 കോടി!

ഇത്തവണ 90 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്യ്തിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ഇത്തവണ മുതൽ ഒന്നാം സമ്മാനം 25 കോടി എന്നത് 30 കോടി രൂപയാക്കി. തിങ്കളാഴ്ച മുതൽ ടിക്കറ്റുകൾ വിപണിയിലെത്തും. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.

സമ്മാനത്തുക വർധിപ്പിച്ചെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമില്ല. എന്നാൽ മൂന്നാം സമ്മാനമായിരുന്ന 50 ലക്ഷം രൂപ 25 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. 90 ലക്ഷം ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെങ്കിലും ആവശ്യാനുസരണം വീണ്ടും പ്രിന്‍റ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക ലോട്ടറിയായി നൽകുന്നത് കേരളത്തിലാണ്.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ...

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണത്തിന് എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം

മന്ത്രിക്കെതിരേ അശ്ലീല പരാമർശം, യൂട്യൂബർ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ

ആഡംബര ഹോട്ടലിൽ പാർട്ടി നടത്തിയ ശേഷം ബിൽ അടക്കാതെ മുങ്ങി; വ‍്യാജ ഐഎഎസ് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ