pinarayi vijayan 

file image

Kerala

എന്നാൽ ഇനി സംവാദം ആയാലോ? സതീശന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു സതീശന്‍റെ അവകാശവാദം

Namitha Mohanan

തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവച്ചുകൊണ്ട് ഇനി സംവാദത്തിന് തയ്യാറായാലോ? എന്നാണ് പിണറായി ഫെയ്സ് ബുക്കിലൂടെ ചോദിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു സതീശന്‍റെ അവകാശവാദം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ