മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പോകില്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക്

 
Kerala

മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പോകില്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക്

മുഖ്യമന്ത്രിക്കൊപ്പം കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു

Manju Soman

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ‍ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് തീരുമാനം.

മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു.

‘‘മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാൻഡ് മീറ്റിങ് എന്നാണ് അവർ പറഞ്ഞത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോൾ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും’’ – കെ.വി. തോമസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കേ സ്ഥാനാർഥി നിർണയം അടക്കമുള്ള ചർച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാൻ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി