കെ.കെ. രാഗേഷ ്| എം.വി. ഗോവിന്ദൻ

 
Kerala

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരേ പരാതി

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ ഡിഐജിക്ക് പരാതി നൽകിയത്

Namitha Mohanan

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരേ പൊലീസിൽ പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ ഡിഐജിക്ക് പരാതി നൽകിയത്.

നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചതായി വ്യാജമായി പ്രചരിപ്പിച്ച് കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

യുഡിഎഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ചോരയ്ക്ക് ചോര എന്ന പ്രയോഗം ഉപയോഗിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിൽ സ്പർധയും തെറ്റിധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയതിനാൽ എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരേ BNS സെക്ഷൻ 353, 356, IT ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.